Tuesday, 26 November 2019

പുലരും മുന്നേ....


 പുലരും മുന്നേ....



പുലർച്ചെ എഴുനേറ്റു ബൈക്കിൽ ഒരു യാത്ര .....  കൂടെ മോനായി യും ഉണ്ട് ,  എന്റെ ഒട്ടുമിക്ക യാത്രകളിലും കൂടെ ഇണ്ടാവുന്ന ആളാണ് , എന്റെ വല്യമ്മേടെ മോനാണ് , ആളേം  കൂട്ടി 4 മണിക്ക് പുറപ്പെട്ടു , ഷൊർണുർ വഴിയാണ് യാത്ര , നല്ല തണുപ്പുള്ള ഒരു പ്രഭാതമാണ് , വെളിച്ചം തീരെ വന്നിട്ടില്ല ,  തണുപ്പിനെ വകവെക്കാതെ ഉള്ള ആ യാത്രയിൽ , കണ്ട ഒരു ദൃശ്യം ആണ് പകർത്തിയത്.   കുളപ്പുള്ളി കഴിഞ്ഞുള്ള കൂനത്തറ എന്ന സ്ഥലത്തെ ഒരു  ജങ്ഷൻ  ആണ് , രണ്ടു മരങ്ങൾ രണ്ടു സൈഡ് കളിലായി നിൽക്കുന്ന കാഴ്ച , അതിനെ define  ചെയ്യാൻ സ്ട്രീറ്റ് ലൈറ്റ് .... 

Sunday, 17 November 2019

Lady Warrior_



                     A  Lady Warrior      

ഒരു കുടുംബത്തിന്റെ മുഴുവൻ വിഴുപ്പ് അലക്കുന്നവൾ , ഒരു പരിഭവവും കൂടാതെ  വെളുക്കുന്നതിനും മുൻപ്  കുടുംബത്തിലെ വസ്ത്രങ്ങളെല്ലാം എടുത്തു വെളുപ്പിക്കാൻ പോകുന്ന കാഴ്ച , (അകമല ഗ്രാമം)  

                                 

Saturday, 9 November 2019

"വാവന്നൂരിൻറെ സ്വന്തം പറങ്കിമാം കാട്" # vavannor #Pattambi #


"വാവന്നൂരിൻറെ  സ്വന്തം പറങ്കിമാം കാട്"
പട്ടാമ്പിക്കടുത്തു വാവന്നൂർ ആണ് സ്ഥലം ,അനിയന്റെ  വീടിന്റെ അടുത്തുള്ള ഒരു പറമ്പ് ആണ് ,   ഒരുപാട് ഇഷ്ടമുള്ള  ഒരു സ്ഥലമാണ് ,  പുലർച്ചെ എഴുനേറ്റു അങ്ങോട്ടക്ക് വച്ചുപിടിച്ചാൽ  , അന്നത്തെ  ദിവസം തന്നെ ഒരു പ്രത്യേക "വൈബ്"  ആയിരിക്കും .  പോരാത്തതിന് നല്ല മഞ്ഞുള്ള ഒരു ദിവസവും ...........ഫ്രെമിലും അവൻ തന്നെ ആണ് .. 

B and W